സുൽത്താൻ ബത്തേരി : രണ്ട് ദിവസങ്ങളിലായി 16 പേരെ കടിച്ച തെരുവുനായയെ പിടികൂടി. പൂമല ഗവ.എൽ.പി.സ്‌കൂളിന് സമീപം വെച്ചാണ് നായപിടിത്തത്തിൽ വിദഗ്ദ്ധരായ പിണങ്ങോട് സ്വദേശികളായ താഹീർ.സൻജിത് എന്നിവരാണ് വലയിലാക്കിയത്.
വ്യാഴാഴ്ച ഒമ്പത്‌പേരെ ഈ തെരുവുനായ കടിച്ചിരുന്നുയ കല്ലുവയൽ, മാവാടി, പള്ളിക്കണ്ടി,മണിച്ചിറ, പൂമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളെയാണ് ആക്രമിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ ഭീതിയിലായിരിക്കെയാണ് ഇന്നലെ വീണ്ടും ഏഴ്‌പേരെകൂടി കടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ഏഴുപേരെ കടിച്ചത്. മണിച്ചിറ സ്വദേശികളായ വാസു(75). ഗലിം(45), കല്ലുവയൽ സ്വദേശികളായജോസ് (72), ഹുസൈൻ(46), വൽസ(56), കുഞ്ഞാമീന(56) എന്നിവർക്കാണ് കടിയേറ്റത്. ഇവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാവാടി സ്വദേശികളായ കുഞ്ഞൻ, താഹിറ, രാജസ്ഥാൻ സ്വദേശി സ്വദേശി റാം, പള്ളിക്കണ്ടി സ്വദേശിബേബി, പൂമല സ്വദേശി ഫാത്തിമ റിസാനത്ത്, ജെസി, ചുള്ളിയോട് സ്വദേശി ഹരീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. എല്ലാവരുടെയും കാലുകൾക്കാണ് പരിക്ക്.
ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് നായ ആക്രമിക്കുന്നത്.