landslide

കൽപ്പറ്റ: ചൂരൽമല ദുരന്ത മേഖലയിൽ നാടൊന്നാകെ കൈകോർത്ത് രക്ഷാ പ്രവർത്തനം. ആയിരക്കണക്കിനാളുകളാണ് സർക്കാർ സംവിധാനത്തിനൊപ്പം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജെ.സി.ബികൾ, മണ്ണ് നീക്കി യന്ത്രങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവ പാഞ്ഞെത്തി. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം എല്ലാ സജ്ജീകരണങ്ങളുമായി ചൂരൽമലയിൽ നിലയുറപ്പിച്ചു. ചൂരൽമലയിൽ താലൂക്കുതല ഐ.ആർ.എസ് കൺട്രോൾ റൂം തുറന്നു.
സമീപ ജില്ലകളിൽ നിന്ന് അഗ്നി ശമനസേന വന്നു. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനയിൽ നിന്ന് ആറ് ഓഫീസർമാരുടെ നേതൃത്വത്തിൽ 67 സേനാംഗങ്ങൾ എത്തി. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും സംഘം കൊണ്ടുവന്നു.

ബംഗളൂരുവിൽ നിന്ന് കരസേനയുടെ മദ്രാസ് എൻജിനീയറിംഗ് വിഭാഗം എത്തി. എൻ.ഡി.ആർ.എഫ് സംഘവും ലോക്കൽ എമർജൻസി റെസ്പോൺസ് ടീമും പങ്കുചേർന്നു.

മുണ്ടക്കൈ , അട്ടമല ഭാഗങ്ങളിൽ കുടുങ്ങിയവരെ വടവും ഡിങ്കി ബോട്ട്സും ഉപയോഗിച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്.

പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും രക്ഷാ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.

 ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യും രാ​ഹു​ലും​ ​പ്രി​യ​ങ്ക​യും

മു​ണ്ട​ക്കൈ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​പ്ര​ദേ​ശ​വും​ ​ദു​ര​ന്ത​ബാ​ധി​ത​രെ​യും​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന് ​ജി​ല്ല​യി​ലെ​ത്തും.​മേ​പ്പാ​ടി​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് ​മു​ഖ്യ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ക്കും.​ ​കാ​ലാ​വ​സ്ഥ​ ​അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ​ ​ചു​ര​ൽ​മ​ല​യി​ലെ​ ​വെ​ള്ളാ​ർ​മ​ല​ ​സ്‌​കൂ​ളി​ന് ​സ​മീ​പ​ത്തെ​ ​ദു​ര​ന്ത​ ​പ്ര​ദേ​ശം​ ​സ​ന്ദ​ർ​ശി​ക്കും.​ ​രാ​ഹു​ൽ​ഗാ​ന്ധി​ ,​ ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി,​ ​കെ.​സി​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​എ​ന്നി​വ​രും​ ​ഇ​ന്ന് ​ദു​ര​ന്ത​ ​ഭൂ​മി​യി​ലെ​ത്തും.​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​രാ​വി​ലെ​ 10​ന് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പ് ​സ​ന്ദ​ർ​ശി​ക്കും.