ചേർത്തല:വിദ്യാർത്ഥികൾക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്നതിനായുള്ള സമഗ്രപദ്ധതി കഞ്ഞിക്കുഴി ബ്ലോക്കിൽ തുടങ്ങി. ബ്ലോക്ക് പരിധിയിലെ ആറു സ്‌കൂളുകൾക്കായി 10 ജലശുദ്ധീകരണ സംവിധാനങ്ങളാണ് നൽകിയത്.
പദ്ധതിയുടെ ഉദ്ഘാടനം കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി പി.പ്രസാദ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി.വി.സുനിൽ പദ്ധതി വിശദീകരിച്ചു. ഡിവിഷൻ മെമ്പർ എസ്.ഷിജി സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ്ചിങ്കുതറ,സുദർശനാഭായ്,ഗീതാകാർത്തികേയൻ എന്നിവർ സംസാരിച്ചു.