ആലപ്പുഴ : പാരീസ് ഒളിംപിക്സിനു വാടയ്ക്കൽ അംബേദ്കർ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശമായ പ്രതിജ്ഞ ചൊല്ലി സ്പെഷ്യൽ അസംബ്ലിയും , വിളംബര ജാഥയും സംഘടിപ്പിച്ചു.ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ. സാജൻ എബ്രഹാം, പുന്നപ്ര എസ് ഐ .റിയാസ്, അനസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എം.രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് ശ്രീകുമാർ ടി. എൻ , ശാന്തി,മേരി സെൽമ .പുഷ്പലത, ഇന്ദു പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.