ചേർത്തല : കേരളപത്മശാലിയ സംഘം വനിതാവിഭാഗം ചേർത്തല,​ അമ്പലപ്പുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 28 ന് ചേർത്തലയിൽ നടക്കുന്ന വനിതകളുടെ പ്രകടനവും സമ്മേളനവും വിജയിപ്പിക്കാൻ 151പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപീകരണയോഗം കെ.പി.എസ്. താലൂക്ക് സെക്രട്ടറി എസ്.കണ്ണൻ ഉദ്ഘാടനം ചെയ്തു.വനിതാവിഭാഗം പ്രസിഡന്റ് സീജ അദ്ധ്യക്ഷത വഹിച്ചു. അജിതകുമാരി,രാധാമണി,ഉഷാദേവി, ജയശ്രീ, ശശിധരൻ പിള്ള, കൃഷ്ണദാസൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരിയായി വിശ്വംഭരൻപിള്ളയെയും സഹരക്ഷാധികാരിയായി ഒ.എൻ.മോഹനനെയും തിരഞ്ഞെടുത്തു.