കുട്ടനാട്: മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷൻ മുതൽ കുരിശ്ശടി വരെ നീളുന്ന മാമ്പുഴക്കരി ബ്ലോക്ക് റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ നിറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ.
റോഡിലെ ടാറും മെറ്റലും മറ്റും ഇളകിപ്പോയതിനെ തുടർന്ന് രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. മിക്ക സ്‌ക്കൂൾ വാഹനങ്ങളും ഇവിടേക്ക് കടന്നുവരുവാൻ മടിക്കുന്നത് പ്രദേശത്തെ നൂറ് കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ യാത്രയേയും സാരമായി ബാധിക്കുന്നു.
വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി 442ാം നമ്പർ ശാഖായോഗം, മാമ്പുഴക്കരി ലൂർദ് മാതാ പള്ളി, മാമ്പുഴക്കരി ഫാ.ഫിലിപ്പോസ് മെമ്മോറിയൽ ഗവ.എൽ.പി സ്‌ക്കൂൾ, രാമങ്കരി പൊലീസ് സ്റ്റേഷൻ, മാമ്പുഴക്കരി ആർ.ടി ഓഫീസ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രധാന റോഡ് കൂടിയാണിത്.
പഞ്ചായത്ത് അധികൃതർക്കും എം.എൽ.എയ്ക്കും പല പ്രാവശ്യം നിവേദനം നൽകിയെങ്കിലും
പരിഹാരം ഉഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.