s

ആലപ്പുഴ : മാരാരിക്കുളത്തെ ജീവതാളം പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടന ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് സംസ്ഥാനതല സി.കെ.ഭാസ്‌കരൻ സ്മാരക പാലിയേറ്റീവ് അവാർഡ് പാലക്കാട് തൃത്താല പ്രതീക്ഷാ
ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് ലഭിച്ചു. 25000 രുപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആഗസ്റ്റ് മൂന്നിന് മണ്ണഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി എം.എ.ബേബി അവാർഡ് സമ്മാനിക്കുമെന്ന് ജീവതാളം പെയ്ൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ കെ.ഡി.മഹീന്ദ്രനും ജനറൽ കൺവീനർ അഡ്വ.ആർ. റിയാസും പറഞ്ഞു.