ആലപ്പുഴ: കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടത്തുന്നയാൾ പിടിയിൽ. സനാതനപുരം പേരൂർക്കട കോളനിയിൽ സുമേഷ് സുശീൽ (38) ആണ് സൗത്ത് പൊലീസിന്റെപിടിയിലായത്. പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ തുമ്പോളി പള്ളിയുടെ അടക്കം നിരവധി ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. ഇയാളുടെ പക്കൽ നിന്നു 1,12,000 രൂപ കണ്ടെടുത്തു.