rot

ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഒഫ് ആലപ്പിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ റോട്ടറി ക്ലബ്ബ് ഓഫ് ഇന്റർനാഷണൽ മുൻ ഡയറക്ടർ മഹേഷ് കൊട്ടാബി ഉദ്ഘാടനം ചെയ്തു. നിർധനരായ ഏഴ് കുടുംബങ്ങൾക്ക് വീട് വെച്ചു നൽകുന്ന റോട്ടറി വില്ലേജ് പ്രൊജക്ടിന്റെ ഭാഗമായി പൂർത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോൽദാനം അദ്ദേഹം നിർവഹിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി പ്രസിഡന്റ് ജോൺ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ മുഖ്യാതിഥിയായി. റോട്ടറി അസി ഗവർണർ ആന്റണി മലയിൽ, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ കെ.പി.രാമചന്ദ്രൻ നായർ, ജോൺ ഡാനിയേൽ എന്നിവർ സംസാരിച്ചു.