sdaf

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽ വനിതാ സംഘം ചാരുംമൂട് മേഖലായോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു.

വനിതാസംഘം ചെയർപേഴ്സൺ രേഖ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. ചാരുംമൂട് മേഖലയിലെ 7 ശാഖയിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ, വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വനിതാ സംഘംചാരുംമൂട് മേഖല വൈസ് ചെയർപേഴ്സൺ സുമ സോമൻ എന്നിവർ പങ്കെടുത്തു. വനിതാസംഘം കൺവീനർ ഷീല സോമൻ സ്വാഗതവും വനിതാസംഘംചാരുംമൂട് മേഖല കൺവീനർ രമ്യാ ഷിബു നന്ദിയും പറഞ്ഞു.