ആലപ്പുഴ: വയനാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ആറ് വയസുകാരിയുടെ കരുതൽ. കാരൂർ ന്യൂ എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ബി.അനുഗ്രഹയാണ് രണ്ടു വർഷമായി കുടുക്കയിൽ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായത്. സൈക്കിൾ വാങ്ങാനായാണ് അനുഗ്രഹ കുടുക്കയിൽ പണം നിക്ഷേപിച്ചിരുന്നത്. ഈ സമ്പാദ്യമാണ് ജില്ല കളക്ടർ അലക്സ് വർഗീസിന് കൈമാറിയത്.മത്സ്യത്തൊഴിലാളിയായ അച്ഛൻ പുറക്കാട് വാലുപറമ്പിൽ ബിബീഷിനും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനനും ഒപ്പമാണ് അനുഗ്രഹ കളക്ടറേറ്റിൽ എത്തിയത്. ചിപ്പിയാണ് അമ്മ.