s

ആലപ്പുഴ : തുറവൂർ,പറയകാട് ,കുത്തിയതോട്, എരമല്ലൂർ,എഴുപുന്ന മേഖലകളിൽ നിന്ന് ആയിരക്കണക്കിന് യാത്രക്കാർക്ക് കുമ്പളങ്ങി പെരുമ്പടപ്പ്,തോപ്പുംപടി, മട്ടാഞ്ചേരി മേഖലകളിലേക്ക് പോകുന്നതിനായി സർക്കുലർ ബസ് സർവീസ് ആരംഭിക്കണമെന്ന് സൗഹൃദം കൂട്ടായ്മ അരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഉബൈദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ബി.അൻഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എസ്.അനൂപ്, രക്ഷാധികാരി പി.കെ.ഉത്തമൻ, ജോസ് മോൻ,എം.ടി.രാജു,വി.എം.സജീർ,സോമൻ,കെ.എം.രഞ്ജിത്, എരമല്ലൂർ സന്തോഷ്,സജീബ്,ഉണ്ണി, ജബ്ബാർ, റിജാസ്, സുബീഷ് എന്നിവർ സംസാരിച്ചു.