ആലപ്പുഴ: കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2024 - 2026 വർഷത്തേയ്ക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് അഡ്മിഷൻ നടത്തുന്നതിന്റെ ഭാഗമായി 5ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്,ലോജിസ്റ്റിക് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 04772267602, 9188067601, 9747272045, 9946488075.