ആലപ്പുഴ: ഗവ.മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ കുരുന്നുകൾ വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കും രക്ഷാപ്രവർത്തകർക്കുമായി ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും നിരവധി അവശ്യസാധനങ്ങൾ, സ്‌കൂൾ വഴി സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശേഖരണ കേന്ദ്രത്തിലെത്തിക്കും. പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി, സീനിയർ അദ്ധ്യാപകൻ കെ.കെ.ഉല്ലാസ്, ലറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ്, മുഹമ്മദ് സ്വാലിഹ് എന്നിവർ നേതൃത്വം നൽകി.