ambala

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കേൾവി പരിമിതിയുള്ളവർക്കായി ഹിയറിംഗ് എയ്ഡ്, അംഗപരിമിതർക്ക് വീൽച്ചെയർ എന്നിവയാണ് വിതരണം ചെയ്തത്. എച്ച്. സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ .എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി .എസ്. മായാദേവി, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. വി .എസ്. ജിനുരാജ്, കെ. രാജീവൻ, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, പഞ്ചായത്തംഗങ്ങളായ ശ്രീദേവി, ആർ. സുനി, ലിന രജനീഷ്, സുഭാഷ് കുമാർ, പ്രസന്ന കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.