കായംകുളം :പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നാളെ നടക്കുന്ന കർക്കടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് ഡി.അയ്യപ്പൻ സെക്രട്ടറി സുരേഷ് രാമനാമഠം എന്നിവർ അറിയിച്ചു.
പുലർച്ചെ നാല് മുതൽ ബലികർമ്മം ആരംഭിക്കും.ഒരേസമയം ഒട്ടേറെഭക്തർക്ക് ഒരുമിച്ചു ബലികർമ്മം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.കുളക്കരയിൽ ബലി നടക്കുമ്പോൾ തന്നെ സേവ പന്തലിൽ പ്രത്യേകമായിട്ടുള്ള തിലഹവനം, വിഷ്ണു പൂജ എന്നിവയും നടക്കും.