ചേർത്തല: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് കൈത്താങ്ങായി ചേർത്തല നഗരസഭയും. പലചരക്കുകളും പുതുവസ്ത്രങ്ങളും ചെരുപ്പുകളും ഉൾപ്പെടെ ഒരു ലോറി സാധനങ്ങളാണ് വാർഡുകളിൽ നിന്ന് സമാഹരിച്ച് കളക്ട്രേറ്റിലേക്ക് കൈമാറിയത്. വയനാട്ടിലേക്കുള്ള അവശ്യസാധനങ്ങളുമായി പുറപ്പെട്ട ലോറി ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഫ്ളാഗ് ഓഫ് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.രഞ്ജിത്ത്,കൗൺസിലർമാരായ ബി.ഭാസി,ആശാ മുകേഷ്,ഷീജ സന്തോഷ്, സുജാത,സൂപ്രണ്ട് അജി,രജിസ്ട്രാർ സ്റ്റാലിൻ ജോസഫ്,എച്ച്.ഐ ജി.പ്രവീൺ, ജെ.എച്ച്.ഐ ജ്യോതിശ്രീ എന്നിവർ പങ്കെടുത്തു.