ആലപ്പുഴ: അടൂർ ഗവ. പോളിടെക്‌നിക് കോളജിൽ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ (മെക്കാനിക്കൽ എൻജിനിയറിംഗ്, പോളിമർ ടെക്നോളജി, ആർക്കിടെക്ചർ) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.ഏഴിന് രാവിലെ 9.30 മുതൽ 10.30 വരെ രക്ഷിതാവിനൊപ്പം കോളേജിലെത്തി രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let ൽ.