ആലപ്പുഴ: ജില്ല നൈപുണ്യ വികസന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഫുൾ സ്റ്റാക്ക് വെബ് ഡെവലപ്മെന്റ് വിത്ത് എം.ഇ.ആർ.എൻ ആൻഡ് കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2024ൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, എം.സി.എ കോഴ്സ് എന്നിവയിലൊന്ന് പൂർത്തിയാക്കിയവർ യോഗ്യരാണ്. 150 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ ജില്ല നൈപുണ്യ വികസന കേന്ദ്രത്തിലാണ് പരിശീലനം. 9188925508, 9961431016 നമ്പറുകളിൽ വിളിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 120 വിദ്യാർത്ഥികൾക്കണ് 100 ശതമാനം സ്‌കോളർഷിപ്പോടെ കോഴ്സ് പ്രവേശനം ലഭിക്കുക.