ചേർത്തല: മറ്റു മതവിഭാഗങ്ങളിലുള്ളവരെ പട്ടികജാതി വിഭാഗത്തിൽ ഉൾപെടുത്തരുതെന്നുകാട്ടി കേരളാവേലൻ മഹാസഭ സംരക്ഷണസമിതി ഭാരവാഹികൾ റിട്ട.ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷൻ മുമ്പാകെ നിവേദനം നൽകി.സംരക്ഷണസമിതി ചെയർമാൻ ജി.ദീപുവിന്റെയും ജനറൽസെക്രട്ടറി വി.കെ.ഗോപിദാസിന്റെയും നേതൃത്വത്തിലുള്ള നിവേദക സംഘത്തിൽ നേതാക്കളായ പ്രകാശൻ ചമ്മനാട്,വി.എൻ.ജയാനന്ദബാബു എന്നിവരുമുണ്ടായിരുന്നു.