കുട്ടനാട് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ (69) നിര്യാണത്തെ തുടർന്ന് കർക്കടമാസത്തിലെ വാവ്ബലി തർപ്പണം മാറ്റിവച്ചതായി മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയും അറിയിച്ചു. സംസ്ക്കാരം ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടിൽ വച്ച് നടന്നു.