s

ആലപ്പുഴ : വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത ഇരട്ടിപ്പിക്കലും തീരദേശ ഹൈവേയും അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് വൻതോതിൽ മണ്ണെടുത്ത് പശ്ചിമഘട്ടത്തെ ദുർബലപ്പെടുത്തരുത്. പാരിസ്ഥിതിക്ക് ക്ഷതം വരുത്തിയുള്ള വികസനത്തെക്കുറിച്ച് നിഷ്പക്ഷമായി പഠിക്കുന്നതിനും നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും സുപ്രീംകോടതി ഇടപെടണമെന്നുംകത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.