മുഹമ്മ : ചാരമംഗലം എസ്.എൻ.വി എൽ.പി സ്കൂൾ നേതൃത്വത്തിൽ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞു പോയവർക്കായി സ്മരണാഞ്ജലി അർപ്പിച്ചു. കുട്ടികൾ കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥയും നടത്തി. രക്ഷകർത്താക്കളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും മൗന ജാഥയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ പി.ടി.എ ചെയർപേഴ്സൺ പി.ജി.സ്വാതി അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ധ്യാപികമാരായ ബി.ശ്രീദേവി,പി. ഉഷാദേവ,പി.ലിനി എന്നിവർ സംസാരിച്ചു.