1

കുട്ടനാട് :വയനാടിന് കൈതാങ്ങായി ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും തലവടിയിലെ സന്നദ്ധ കൂട്ടായ്മയായ തലചുണ്ടൻ ബ്രദേഴ്സിന്റെയും രാധാഗ്രൂപ്പിന്റേയും സഹകരണത്തോടെ എത്തിച്ചു നൽകി. പ്രോഗ്രാം ഡയറക്ടർ കെ.ആർ. ഗോപകുമാർ, ചെയർമാൻ പി.ഡി .രമേഷ് കുമാർ, ഫിനാൻസ് ചെയർമാൻ ജോളി മാമൂട്ടിൽ എന്നിവർ നേതൃത്വം നൽകി. മോഹനൻ പനകൽ , ബാബുക്കുട്ടൻ പരുമൂട്ടിൽ, പ്രസാദ് തലവടി, രാജീവ് രാധാകൃഷ്ണൻ , വിൻസൺ കടുമത്തിൽ, രാജേഷ് അമ്മനത്, ജിം മാലിയിൽ, പി.ശിവൻ, ജോബി പീടികപറമ്പിൽ, റെജി പഴയച്ചിറ ,രാജേഷ് കുമാർ, ഷിജു ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു. ദുരന്ത നിവാരണത്തിനു അടിയന്തര സഹായത്തിനും വോളന്റിയർ കമ്മിറ്റി രൂപികരിച്ചു.വോളന്റിയർ ലിസ്റ്റ് ജില്ലാദുരന്ത നിവാരണ അതോറിട്ടിക്ക് കൈമാറിയതായും ഭാരവാഹികൾ പറഞ്ഞു.