കുട്ടനാട്: വിഷരോഗശമനത്തിനും സർപ്പദോഷ പരിഹാരത്തിനും പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിലെ കർക്കടക വാവ് ദർശനം ഇന്ന് രാവിലെ 5മുതൽ ആരംഭിക്കും. ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ വെള്ളം കുടിവയ്പ് വഴിപാടിന്റെ ഉണ്ണിയപ്പം പ്രസാദ വിതരണവും നടക്കും. ഇന്ന് രാവിലെ 5ന് ക്ഷേത്ര നട തുറന്ന് കർക്കടക വാവ് ദർശനവും ഉണ്ണിയപ്പം പ്രസാദവിതണവും നടക്കും. ക്ഷേത്രനട നാളെ അടയ്ക്കാത്തതിനാൽ വാവ് ബലി ഇട്ടശേഷവും ഭക്തർക്ക് ക്ഷേത്രത്തിലെത്തി കർക്കടക വാവ് ദർശിക്കുവാനുള്ള അവസരം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു