ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മാലിന്യനീക്കത്തിൽ സംഭവിക്കുന്ന ഗുരുതര വീഴ്ചയും തെരുവുനായ ശല്യവും പരിഹരിക്കണമെന്ന ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി ദക്ഷിണ റെയിൽവേയുടെ ഡിവിഷണൽ മാനേജർക്ക് കത്തയച്ചു. ഇവിടെ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിലുള്ള മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ ഉത്തരവാദിത്തമുള്ള കരാറുകാരൻ ഒരു മാസമായി അത് നിർവഹിക്കുന്നില്ല. റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. സ്റ്റേഷനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ പ്ലാറ്റ്‌ഫോമുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നും പട്രോളിങ്ങും നിരീക്ഷണവും കൃത്യമായി ഏർപ്പെടുത്തണമെന്നും കെ.സി.വേണുഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടു.