ആലപ്പുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിന്തഭൂമിയിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വയനാട്ടിൽ ബി.ജെ.പി തയ്യാറാക്കിയിട്ടുള്ള വിതരണ കേന്ദ്രത്തിലാണ് സാധനങ്ങൾ എത്തിച്ചത് . ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ വിമൽ രവീന്ദ്രൻ, അരുൺ അനുരുദ്ധൻ, ടി.കെ.ഇന്ദുചൂഡൻ, ടി.കെ.അരവിന്ദാക്ഷൻ, ജി.വിനോദ് കുമാർ, കലാരമേശ്, അഡ്വ. ഗണേശ് കുമാർ, ആർ.ഉണ്ണികൃഷ്ണൻ, എ.ഡി.പ്രസാദ് കുമാർ, കണ്ണൻ, തിരുവമ്പാടി, സജി പി,ദാസ്, പൊന്നന്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, എ.ശാന്തകുമാർ എന്നിവർ നേതൃത്വം നൽകി.