അമ്പലപ്പുഴ; യാതൊരു മുന്നറിയിപ്പുമില്ലാതെ മിൽമയിൽ താത്ക്കാലിക ജീവനക്കാരുടെ ജോലി സമയം വർദ്ധിപ്പിച്ചതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. പാൽ വിതരണം ഉൾപ്പെടെയുള്ള ദൈന്യംദിന പ്രവർത്തനങ്ങൾ തടസം നേരിട്ടു. എംപ്ലോയ്‌മെന്റിൽ നിന്നും നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ ജോലി സമയത്തിലാണ് മാനേജരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ മാറ്റം വരുത്തിയത്. ആഗസ്റ്റ് ഒന്നുമുതലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയതായ വിവരം അറിയിക്കുന്നത്. രാവിലെ 8.45 ഓടെ ആരംഭിച്ച പ്രതിഷേധത്തിൽ നിന്നും 12 ഓടെ തൊഴിലാളികൾ സ്വയം പിന്മാറുകയായിരുന്നു. പാൽ വിതരണവും വൈകി.