മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15 നൊമ്പാചാരണത്തിനും തുടക്കമായി.ഫാകെ.കെ.ഗീവർഗ്ഗീസ് റമ്പാൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വിവിധ ദിവസങ്ങളിൽ രാവിലെ ഏഴിന് വിശുദ്ധകുർബ്ബാനയും മദ്ധ്യസ്ഥപ്രാർത്ഥനയും നടത്തും. 10ന് രാവിലെ ഏഴിന് കുർബ്ബാനയും മദ്ധ്യസ്ഥപ്രാർത്ഥനയും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലീക്കാ ബാവാ നിർവ്വഹിക്കും. 10ന് അമ്മമാരോടൊപ്പം മക്കൾ. 11ന് രാവിലെ എട്ടിന് ഫാ.മാമൻ തോമസ് കോർ എപ്പിസ്‌കോപ്പാ കുർബ്ബാനയും മദ്ധ്യസ്ഥപ്രാർത്ഥനയും നടത്തും. വൈകിട്ട് മൂന്നിന് പ്രാർത്ഥിക്കാനൊരു അമ്മ പ്രാർത്ഥനായോഗങ്ങളുടെ സംയുക്ത സംഗമം നടക്കും. 15ന് രാവിലെ 7.15ന് കുർബാന മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ് നിർവ്വഹിക്കും. 9 ന് പ്രദക്ഷിണം, കൊടിയിറക്ക്, ആശിർവാദം തുടർന്ന് കത്തീഡ്രൽ എൻഡോവ്മെന്റ് മറിറ്റ് അവാർഡ് വിതരണം, നേർച്ചവിളപ്പ് എന്നിവ നടക്കും. വൈകിട്ട് നാലിന് മകരപ്പെരുന്നാളിനോടനുബന്ധിച്ച് കൊച്ചിക്കൽ വാർഡിൽ നിർമ്മിച്ച ഭവനത്തിന്റെ കൂദാശ നടക്കും.