മാവേലിക്കര : വഴുവാടി കിരാതൻകാവ് ശിവക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ 4 മുതൽ ആരംഭിക്കും. ജയപ്രകാശ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ബലിതർപ്പണത്തോടനുബന്ധിച്ച് തിലഹവനം, പിതൃപൂജ വിവിധ പൂജാദി കർമ്മങ്ങൾ അഹോരാത്ര രാമായണ പാരായണം, അന്നദാനം, ചുക്കുകാപ്പി വിതരണം എന്നിവ നടക്കും. ബലിതർപ്പണത്തിന് എത്തുന്ന സ്ത്രീകൾക്കായി ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.