മാവേലിക്കര- നഗരസഭാ ചെയർമാന് കഴിഞ്ഞ നാല് വർഷമായി തുടരുന്ന പിന്തുണ അപ്രതീക്ഷിതമായി കോൺഗ്രസ് പിൻവലിച്ചത്, കണ്ണിൽ പൊടിയിട്ട് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ബിജെപി മാവേലിക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ നാല് വർഷം കൊണ്ട് നാൽപത് വർഷം നഗരസഭയെ പിന്നോട്ട് അടിക്കാനേ കോൺഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ നേത്യത്വത്തിന് സാധിച്ചുള്ളൂ.

നഗരസഭയുടെ അധീനയിലുള്ള ആംബുലൻസ് പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ ആയി, നഗരത്തിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. നഗരസഭയുടെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലായി. കുഴപ്പങ്ങൾ എല്ലാം ചെയർമാൻ ശ്രീകുമാറിന്റേത് മാത്രം എന്ന മട്ടിൽ കോൺഗ്രസ് കൈകഴുകാൻ ശ്രമിക്കുകയാണെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് , ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അരുൺ, ബിനു ചാങ്കൂരേത്ത്, നേതാക്കളായ വെട്ടിയാർ മണിക്കുട്ടൻ, പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, ബി.ജെ.പി നഗരസഭ പാർലമെൻ്ററി പാർട്ടി ലീഡർ എച്ച് മേഘനാഥ്, കെ.ആർ.പ്രദീപ്, സുധീഷ് ചാങ്കൂർ, സതീഷ് വടുതല, അംബികാദേവി, സ്മിത ഓമനക്കുട്ടൻ, അശോക് ബാബു, മോഹൻകുമാർ, മഞ്ജു സന്തോഷ്, മാവേലിക്കര ഏരിയ പ്രസിഡൻ്റുമാരായ സുജിത്ത്. ആർ പിള്ള, ശരത്ത് രാജ്, ഏരിയ ജനറൽ സെക്രട്ടറിമാരായ രാജേഷ് കാട്ടുവള്ളിൽ എന്നിവർ സംസാരിച്ചു.