മാന്നാർ: സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങൾക്ക് വിവിധ രൂപങ്ങളിൽ സൗജന്യമായി നിയമസഹായം നൽകുന്ന താലൂക്ക് നിയമ സേവനകമ്മിറ്റിയുടെ നേതൃത്വത്തിൽ പാരാലീഗൽ വോളന്റീയറായി സേവനം അനുഷ്ഠിക്കുവാൻ അപേക്ഷ ക്ഷണിച്ചു. സർവ്വീസിൽ ഉള്ളവരോ/ വിരമിച്ചവരോ ആയ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, എം.എസ് ഡബ്ല്യൂ/ നിയമവിദ്യാർത്ഥികൾ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, രാഷ്ട്രീയ ചായ്‌വില്ലാത്ത സർക്കാർ ഇതര സംഘടനകളിലെ സജീവ പ്രവർത്തകർ തുടങ്ങിയ വിഭാഗത്തിൽ ഉൾപ്പെടുന്നവരും, മിനിമം പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരെ നിയമാനുശ്രുതമായി തിരഞ്ഞെടുത്ത് പരിശീലനം നല്കും. താത്‌പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 9ന് വൈകുന്നേരം 5ന് മണിക്കു മുമ്പായി ചെങ്ങന്നൂർ താലൂക്ക് നിയമസേവന കമ്മിറ്റി ഓഫീസിൽ നൽകണം. അപേക്ഷ ഫോറം ചെങ്ങന്നൂർ കോടതി സമുച്ചയത്തിലെ ഓഫീസിൽ ലഭിക്കുമെന്ന് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്രറി ഉണ്ണി.എസ് അറിയിച്ചു. ഫോൺ: 0479 2451887