എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10ന് ഗ്രന്ഥശാലാഹാളിൽ പ്രതിഭാ സംഗമം നടക്കും. സെക്കൻഡറി വിഭാഗത്തിൽ 10പേരെയും ഹയർ സെക്കൻഡറി വിഭാഗത്തിൽ 5 പേരെയും ഡിഗ്രി തലത്തിൽ റാങ്ക് ജേതാവ് ശിവഹരിയേയും ആദരിക്കും. കേരള ഗ്രന്ഥശാലാ കൗൺസിൽ എക്സി.അംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. കെ.കെ രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പലും സവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ.ഡോ.കെ.സി പ്രകാശ് അവാർഡ് വിതരണം നിർവ്വഹിക്കും. പി.വി. പ്രസാദ് പട്ടശ്ശേരിൽ പഠനസഹായ വിതരണം നടത്തും. പി.എസ് ചന്ദ്രദാസ്, പ്രൊഫ.കെ.എൻ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിക്കും.