ആലപ്പുഴ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരന്തബാധിതർക്കായി ആലപ്പുഴയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് ബോഡിയായ കോർവ്വ ആലപ്പുഴ ജില്ലാ കമ്മിറ്റി വീട് നിർമ്മിച്ചു നൽകും. റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.
ആദ്യ പടിയായി ദുരിത ബാധിതർക്കുള്ള അവശ്യസാധനങ്ങൾ കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാൻ , ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മനോഹരൻ വാത്തശ്ശേരി, മിനി വേണുഗോപാൽ, റിയാസ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് സമാഹരിച്ച അവശ്യ വസ്തുക്കളാണ് കൈമാറിയത്.