s

ആലപ്പുഴ: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കൃത്രിമ ദന്തനിര സൗജന്യമായി നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്കും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗിക്കാനാകാതെ നീക്കം ചെയ്യേണ്ട അവസ്ഥയിലുള്ളവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ .0477-2253870.