ആലപ്പുഴ : സംസ്ഥാനത്ത് മുതിർന്ന പൗരർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സാസഹായം നൽകുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വയോരക്ഷ പദ്ധതിയിലൂടെ ഏറ്റവുമധികം പേർക്ക് സഹായം ലഭ്യമാക്കി ആലപ്പുഴ റെക്കാഡിട്ടു . കഴിഞ്ഞ സാമ്പത്തികവർഷം 93 ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാക്കി.
പ്രസവശേഷം കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് ഭിന്നശേഷിക്കാരിയായ മാതാവിന് പ്രതിമാസം രണ്ടായിരം രൂപ നൽകുന്ന മാതൃജ്യോതി പദ്ധതി മുഖേനെ ഒമ്പത് പേർക്കും ധനസഹായം നൽകി. മിശ്രവിവാഹിതരായത് മൂലം പ്രയാസം അനുഭവിക്കുന്ന 138ദമ്പതികൾക്ക് മിശ്രവിവാഹ ധനസഹായ പദ്ധതിയിലൂടെ ധനസഹായം അനുവദിച്ചു. വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി അപേക്ഷിച്ച ആറ് ട്രാൻസ്ജൻഡേഴ്‌സിന് സഹായം ലഭ്യമാക്കി. സാമൂഹ്യനീതി വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ suneethi.sjd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0477-2253870.
വിദ്യാകിരണത്തിലും നേട്ടം
എട്ട് ഭിന്നശേഷിക്കാർക്ക് പരിരക്ഷ പദ്ധതിയിലൂടെ അടിയന്തര ചികിത്സാസഹായം ലഭിച്ചു
ദന്തനിര നഷ്ടപ്പെട്ട നിർദ്ധനരായ 21 വയോജനങ്ങൾക്ക് മന്ദഹാസം പദ്ധതിയിലൂടെ കൃത്രിമദന്തനിര ലഭ്യമാക്കി
ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള വിദ്യാകിരണം പദ്ധതിയിലൂടെ 339 പേർക്ക് പഠനധനസഹായം ലഭ്യമാക്കി
പരിണയം വിവാഹധനസഹായ പദ്ധതിയിലൂടെ 13 പേർക്ക് സഹായം നൽകി
97
വിവിധ പദ്ധതികൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുകയുടെ 97 ശതമാനവും ചെലവഴിച്ചു.