ആലപ്പുഴ : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2023 -24 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷ പാസായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 21 വരെ നീട്ടിയതായി കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ്.ശ്രീജിത്ത് അറിയിച്ചു . അപേക്ഷ ഫോമിന്റെ മാതൃക WWW.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0477-2964923,