എരമല്ലൂർ: കർക്കടകവാവ് ഇന്ന് രാവിലെ 6 മുതൽ എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ഘണ്ടാകർണ്ണ ദേവീക്ഷേത്രത്തിൽ ബലിയിടൽ കർമ്മങ്ങൾ നടക്കും.പിതൃതർപ്പണം,നമസ്കാരം തുടങ്ങി വിശേഷവഴിപാടുകളും നടത്തും.ക്ഷേത്രം മേൽശാന്തി പ്രസാദ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.ബലിയിടൽ ചടങ്ങുകൾക്ക് വേണ്ടി ദേവസ്വം പ്രത്യേകം പന്തൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.