ആലപ്പുഴ : വയനാട് ദുരിതബാധിതർക്കായി സി.പി.ഐ ,എ.ഐ.വൈ.എഫ് പ്രവർത്തകർ സംഭരിച്ച സാധനങ്ങളുമായി ആദ്യ വാഹനം പുറപ്പെട്ടു. ജില്ലാ കൗൺസിൽ ഓഫീസായ ടി.വി.സ്മാരകത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ ലാഭിച്ച തുണിത്തരങ്ങളും നിത്യോപയോഗ സാധനങ്ങളും മരുന്നുകളും ,പാത്രങ്ങളുമാണ് ഇതിൽ ഉള്ളത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ,സെക്രട്ടറി സനൂപ് കുഞ്ഞുമോൻ,എ.ഐ.എസ് .എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പുറപ്പെട്ടത്. സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലം സെക്രട്ടറി പി.കെ.സദാശിവൻപിള്ള,പി.എസ്.എം.ഹുസ്സൈൻ തുടങ്ങിയവർ പങ്കെടുത്തു.