s

പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് കാരാളപ്പതി പാടശേഖരത്തിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. 7വർഷമായി തരിശുകിടന്നിരുന്ന പാടശേഖരത്തിൽ പുതിയ ഭരണ സമിതിയുടെ നിരന്തര പ്രായത്നത്തിന്റ ഫലമായാണ് കൃഷി ഇറക്കാൻ സാധിച്ചത്. പാടശേഖരത്തിലെ വിതയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജി.ധനേഷ് കുമാർ നിർവഹിച്ചു. കർഷക സംഘം പ്രസിഡന്റ് വിജീഷ് അയ്യങ്കേരി, സെക്രട്ടറി കെ.വി ഗുപ്തൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.