മുഹമ്മ : മുഹമ്മ -പൊന്നാട് റൂട്ടിലെ യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ അയ്യപ്പൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
ഈ റൂട്ടിൽ 1991മുതൽ 2018വരെ പരിമിതമായാണെങ്കിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു. ഇതിനുശേഷം സർവ്വീസ് നിലച്ചതോടെ പ്രദേശവാസികൾ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. 90രൂപവരെ ഓട്ടോറിക്ഷയ്ക്ക് കൊടുത്തുവേണം ബസ് ലഭിക്കുന്ന സ്ഥാനങ്ങളിലെത്താൻ.
മുഹമ്മ വരെയും മണ്ണഞ്ചേരി വരെയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ പൊന്നാട് വഴി നീട്ടിയാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറയപ്പെടുന്നു.
55വർഷം പഴക്കമുള്ള റോഡ്
കയർ - മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അധിവസിക്കുന്ന പ്രദേശമാണ് പൊന്നാട്
പാർലമെൻറിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയാണ് 55 വർഷങ്ങൾക്ക് മുമ്പ് ഈ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്
1991ൽ 8മീറ്റർ വീതിയുള്ള പി.ഡബ്ള്യു.ഡി റോഡായി ഇത് വികസിപ്പിച്ചു
നിരവധി ശ്രമഫലമായി രണ്ട് ദിവസങ്ങൾക്ക് തുടങ്ങിയ സർവ്വീസും ഫലപ്രദമല്ല. ഈ ആവശ്യം മുൻനിർത്തി വകുപ്പ് മന്ത്രിയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ആദ്യം പരാതി നൽകും
- കെ.എസ്.ഹരിദാസ്,പഞ്ചായത്ത് മെമ്പർ
ഈ റൂട്ടിൽ സ്വകാര്യ ബസ് സർവ്വീസാണ് ഉപകാരപ്രദം. പ്രദേശത്തെ മത്സ്യക്കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കും അത്
- ശശി പുത്തൻപുര,കയർ ഫാക്ടറി തൊഴിലാളി