ആലപ്പുഴ : വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മതിയായ ധനസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടു. മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത് . ദുരന്തത്തിലെ ഇരകൾക്ക് അർഹമായ ധനസഹായം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാൻ ഉടൻ മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറികളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.വിദ്യാധരൻ, ബി.വിശ്വരൂപൻ കായംകുളം, രവിചന്ദ്രൻ ,പ്രസാദ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു