അമ്പലപ്പുഴ : വയനാട്ടിലെ ദുരിതബാധിതർക്കായി ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കുമുന്നിലെ സി. ഐ .ടി .യു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനിലെ 14പേർ ഉൾപ്പെട്ട പുനർജ്ജനി ജീവകാരുണ്യ കൂട്ടായ്മയാണ് ദുരിതബാധിതർക്കായി സഹായം കൈമാറിയത്. എച്ച് .സലാം എം. എൽ. എ ധനസഹായം ഏറ്റുവാങ്ങി. കൺവീനർ എൽ.ഹരിലാൽ, പുനർജനി പ്രസിഡന്റ് രജീഷ് മോൻ എന്നിവർ പങ്കെടുത്തു.