truck

ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിൽ വയനാടിനായി ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച ഫിനൈൽ, ബ്ലീച്ചിംഗ്പൗഡർ, തലയണ, പായ, ഭക്ഷ്യ വസ്തുക്കൾ, ബ്രഷ്, പേസ്റ്റ്, റെയിൻകോട്ട് തുടങ്ങിയവയാണ് ഇന്നലെ വയനാട്ടിലേക്ക് അയച്ചത്. ആദ്യ ലോഡിന്റെ ഫ്ലാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ദുരന്ത നിവാരണ വിഭാഗം സൂപ്രണ്ട് പി.രാമമൂർത്തി, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.ബിജോയ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.