ചേർത്തല: കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ആറ് മുതൽ 13 വരെ നടക്കും.രാമപുരം ഉണ്ണികൃഷ്ണനാണ് യജ്ഞാചാര്യൻ. 6ന് വൈകിട്ട് വടയാറ്റുവെളി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര. ഏഴിന് മുരളീധരൻനമ്പൂതിരി ദീപം തെളിക്കും.തുടർന്ന് വിദ്യാഭ്യാസ അനുമോദന സമ്മേളനം.യജ്ഞദിനങ്ങളിൽ രാവിലെ സഹസ്രനാമജപം,12.30ന് അന്നദാനം,വൈകിട്ട് 7.30ന് പ്രഭാഷണം.11ന് രുക്മിണീസ്വയംവരം,വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ.13ന് രാവിലെ 11ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും.