ചേർത്തല: ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ താലൂക്കിലെ തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വിവിധ തൊഴിൽ പദ്ധതികളുടെ ബോധവത്കരണ ശിൽപ്പശാല, 7ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തും. താത്പര്യമുള്ളവർ 7ന് രാവിലെ 9.30ന് ടൗൺ ഹാളിൽ നേരിട്ട് ഹാജരാകണം.