ഹരിപ്പാട് : മുട്ടം സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ് നടത്തി. മുട്ടം കണിച്ചനല്ലൂർ കൊച്ചുകിഴക്കത്തിൽ ജംഗ്ഷന് സമീപം അന്ധതാനിവാരണ സമിതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.നവജീവൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചേപ്പാട് പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻകെ വിശ്വപ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, സോമനാഥൻ നായർ, എൻ. കരുണാകരൻ, കെ.ശശാങ്കൻ, എം.കെ വിശാൽ, രഘുനാഥ് കളത്തിൽ, നൗഷാദ്, ഓമനക്കുട്ടൻ ഡ്രീംലൻഡ്, മാത്യു ഡാനിയേൽ, ഒപ്തൻ മോളജിസ്റ്റ് സനൽ, ഗ്രാമപഞ്ചായത്ത് അംഗം ഐ. തമ്പി തുടങ്ങിയവർ സംസാരിച്ചു.