ഹരിപ്പാട് : സി.പി.എം മുതുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ദേശീയ ഗുസ്തിതാരം കൃഷ്ണപ്രിയയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം നാളെ രാവിലെ 11 ന് മുതുകുളം പബ്ലിക്ക് മാർക്കറ്റിന് വടക്കുവശം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം എൻ.ദേവാനുജൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന പാർട്ടി പ്രവർത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആദരിക്കും.