ഹരിപ്പാട്: മുതുകുളം തെക്ക് കെ.എസ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് മുതുകുളം പഞ്ചായത്തംഗം സുസ്മിത ദിലീപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ്‌ ബി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി ഡി.രാജേഷ്, എം.തിലകൻ, എൻ.ഗോപാലകൃഷ്ണൻ, എൻ.ഉണ്ണി, എൻ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.