ഹരിപ്പാട്: ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാർത്തികപ്പള്ളി ഏരിയ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി.യു.ശാന്താറാം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എൻ.തമ്പി അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.കരുണാകരൻ , ഏരിയ സെക്രട്ടറി ജി.ബിജുകുമാർ, കെ.വിജയകുമാർ, പി.ചന്ദ്രബാബു, ജി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൻ.തമ്പി (പ്രസിഡന്റ്), ജി.ഉണ്ണികൃഷ്ണൻ, വി.മംഗളകുമാർ (വൈസ് പ്രസിഡന്റുമാർ), പി.ചന്ദ്രബാബു (സെക്രട്ടറി), പി.പ്രസാദ്, ടി.രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി.തിലകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.